താമരശ്ശേരിയില്‍ ദേശീയപാതയോരത്ത് പഴയ കെട്ടിടം തകര്‍ന്ന് വീണു

താമരശ്ശേരിയില്‍ ദേശീയപാതയോരത്ത് പഴയ കെട്ടിടം തകര്‍ന്ന് വീണു

താമരശ്ശേരി ചുങ്കത്ത് ദേശീയപാതയോരത്ത് ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം തകര്‍ന്ന് വീണു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സ്വകാര്യ കെട്ടിടം ഭാഗികമായി തകര്‍ന്ന് വീണത്.

ബാര്‍ബര്‍ഷാപ്പ്, കോഴിക്കട തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് കെട്ടിടം നിലനിര്‍ത്തിയിരുന്നത്. കെട്ടിടം തകര്‍ന്നു വീഴുന്ന സമയത്ത് കോഴിക്കടയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അതിനുള്ളിലുണ്ടായിരുന്നു.

എന്നാല്‍ ആളുകള്‍ ഇല്ലാത്ത ഭാഗമാണ് മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെ നിലംപൊത്തിയത്. തുടര്‍ന്ന് സമീപത്തെ കടയിലും പരിസരത്തും ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി പേര്‍ കടന്നുപോവുന്ന ദേശീയപാതയോരത്തെ കെട്ടിടം അപകടാവസ്ഥിയിലായതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*