വിജയ് സേതുപതി ചികിത്സയ്ക്കായി പണം നല്‍കി സഹായിച്ച വൃദ്ധ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു മരിച്ചു

വിജയ് സേതുപതി ചികിത്സയ്ക്കായി പണം നല്‍കി സഹായിച്ച വൃദ്ധ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു മരിച്ചു

തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ’ എന്ന് പറഞ്ഞ വൃദ്ധയുടെ വീഡിയോ ഇതിനോടകം തന്നെ ധാരാളം ആളുകള്‍ കണ്ടു കഴിഞ്ഞു.

പണമില്ലെന്നറിയിച്ചയുടന്‍ വിജയ് സേതുപതി തന്റെ കൈയില്‍ കിട്ടിയ പണം മുഴുവനായും ആ വൃദ്ധയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ആ വൃദ്ധ വിജയ് സേതുപതിയുടെ ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരണത്തിനു കീഴടങ്ങിയത്.

സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ മരണപ്പെടുകയുമായിരുന്നു. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും ഇവരെ കാണാമായിരുന്നു.

ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. മുന്‍പ് ജയറാമിന്റെ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ ഇവര്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്.

നേരത്തെ വൈറലായ വീഡിയോയില്‍ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്നായിരുന്നു അമ്മൂമ്മ വിജയ് സേതുപതിയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കൈയ്യിലുളള പണം തരാന്‍ നടന്‍ ആവശ്യപ്പെട്ടിരുന്നു.

ആരുടെയെങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്‌സില്‍നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ അച്ചാമ്മയ്ക്ക് നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply