പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരന്‍ പിടിയില്‍

മധ്യപ്രദേശിലെ സാത്‌നയില്‍ ഏഴും എട്ടും വയസുള്ള രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസില്‍ 70 കാരനെ പൊലീസ് പിടികൂടി. വീടിനടുത്തുള്ള പറമ്പില്‍ മാങ്ങ പറിക്കാനെത്തിയ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

രഘുബര്‍ സിങ് എന്നയാളാണ് പിടിയിലായത്. പീഡനത്തിനിരയായ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment