സ്ക്കൂളിൽ മോഷണം ഒരാൾ പിടിയിൽ

സ്ക്കൂളിൽ മോഷണം ഒരാൾ പിടിയിൽ

വരാപ്പുഴ പുത്തൻ പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂളിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. എരുമല്ലൂർ എഴുപുന്ന പുളിക്കൽ വീട്ടിൽ പ്രജീഷ് (32) ആണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സ്ക്കൂളിനകത്ത് കയറി മൂന്ന് ലാപ് ടോപ്പ്, ഒരു എൽ.ഇ.ഡി ടി.വി, ഒരു ഫാൻ എന്നിവ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പിടികൂടിയത്.

കൊലപാതകമുൾപ്പടെ പതിനാറ് കേസുകളിൽ പ്രതിയാണ്. പനങ്ങാട് സ്റ്റേഷനിൽ 6 കേസുകളും ,അരൂർ സ്റ്റേഷനിൽ അഞ്ച് കേസുകളും ഇയാൾക്കെതിരെയുണ്ട്. ഡി.വൈ.എസ്. പി എം.കെ മുരളി ഇൻസ്പെക്ടർ ജെ.എസ് സജീവ് കുമാർ,

എസ് ഐ ഏ.ജി സജീവ് എ.എസ്.ഐമാരായ റെനിൽ വർഗീസ്, പി.കെ റെജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയ് കൃഷ്ണൻ, പി.എം നെർഷോൺ, ടി.എസ് ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*