മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു മരണം

മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കുന്നേല്‍ കാവിലിടത്ത് പറമ്പ് ജോസ് തോമസ് (70) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വാഹനാപകടതതില്‍ ജോസ് തോമസിന്റെ ഭാര്യ ഷീല(64), ബസ് യാത്രക്കാരന്‍ സമ്പത്തന്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റതിനാല്‍ ഷീലയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോയ കാറും എതിരെ കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*