14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്

[the_ad id=”376″]
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ്-ഷീന ദമ്പതികള്‍ക്ക് ജനിച്ചത് ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അഞ്ചരമാസം മാത്രം വളര്‍ച്ചയോടെയാണ് ഷീന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു.[the_ad id=”710″]രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്നത് ഡോക്ടര്‍മാര്‍ക്ക് സംശയമായിരുന്നു. പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.
വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*