ചൈനീസ് ഉള്ളി ഉടന്‍

വിലകുറഞ്ഞ ചൈനീസ് ലൈറ്റുകളും കളിപ്പാട്ടങ്ങളും ഇന്ത്യ വിപണിയില്‍ നിറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഇത്തവണ പുതുവര്‍ഷത്തിന് ചൈനീസ് ഉള്ളിയും ഇന്ത്യയില്‍ എത്തും. ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 80 മുതല്‍ 100 ​​രൂപ വരെ വര്‍ദ്ധിച്ച്‌ ഉള്ളിയുടെ വില കുതിച്ചുയര്‍ന്നതോടെയാണ് ചൈനയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

പബ്ലിക് ട്രേഡിംഗ് ഏജന്‍സിയായ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എംഎംടിസി) കഴിഞ്ഞയാഴ്ച 11,000 മെട്രിക് ടണ്‍ (എംടി) ഉള്ളി ഇറക്കുമതി ചെയ്യുന്നതിനായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ 4,000 മെട്രിക് ടണ്‍ ചൈനയ്ക്കും 7,000 മെട്രിക് ടണ്‍ തുര്‍ക്കിക്കുമാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

2020 ജനുവരി 31 നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉള്ളിയുടെ വില ഇന്ത്യയില്‍ ഒരു കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയാകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഓരോ വര്‍ഷവും 20,507 ആയിരം ടണ്‍ ഉള്ളിയാണ് ചൈനയില്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ 15,118 ആയിരം ടണ്‍ ആണ് ഉത്പാദിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply