ഉള്ളി സബ്സിഡി നിരക്കില്‍ : ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു

ഹൈദരാബാദ്: സബ്‌സിഡി നിരക്കിൽ ഉള്ളിക്കായി വരി നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. സംബയ്യയാണ് (55) കുഴഞ്ഞു വീണ് മരിച്ചത്.

ഉള്ളി വില കിലോയ്ക്ക്180 രൂപവരെ എത്തിയപ്പോൾ റയ്തൂ ബസാറില്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്.

പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുന്നവരാണ് അധികം പേരും. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*