ഉള്ളി വില; ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച്‌ അക്ഷയ് കുമാര്‍

തന്റെ ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ചിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍.

നടിയും എഴുത്തുകാരിയുമായ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഭര്‍ത്താവ് ഈ അടുത്ത് തന്നതില്‍ വെച്ച്‌ ഏറ്റവും മികച്ച സമ്മാനമാണിത് എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ ഉള്ളി കമ്മലിന്റെ ചിത്രം പങ്കുവെച്ചത്.

‘കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുത്ത് മടങ്ങി എത്തിയതിന് ശേഷം അക്ഷയ് എന്നോട് പറഞ്ഞു, കരീനയെ അവര്‍ ഈ ഉള്ളി കമ്മല്‍ കാണിച്ചിരുന്നു. പക്ഷേ കരീനയ്ക്ക് ഇത് വലിയ മതിപ്പുള്ളതായി എനിക്ക് തോന്നിയില്ല. എന്നാല്‍, എനിക്കറിയാം നീയിത് നന്നായി ആസ്വദിക്കുമെന്ന്. അതുകൊണ്ടാണ് ഞാന്‍ ഈ ഉള്ളി കമ്മല്‍ നിനക്ക് വേണ്ടി കൊണ്ടുവന്നത്. ചിലപ്പോള്‍ ഇത് വളരെ ചെറിയ സാധനമായിരിക്കും. പക്ഷേ നിസാരമായ ചില കാര്യങ്ങളായിരിക്കും നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുക’ എന്നാണ് ഉള്ളി കമ്മലിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ട്വിങ്കിള്‍ ഖന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply