മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരംമെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം
കൊച്ചി: മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരമൊരുക്കി മെഡിക്കൽ ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ മെഡിട്യുട്ട്. ഓൾ ഇന്ത്യ മെഡിക്കൽ ക്വിസ് മത്സരത്തിൽ ഒന്ന് , രണ്ട്, മൂന്ന്, നാല് വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കും ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

ക്വിസ് മത്സരത്തിന് മുന്നോടിയായി സെപ്റ്റംബർ 30 ന് മോക്ക് എക്സാം നടക്കും. ഒക്ടോബർ 5ന് നടക്കുന്ന പരീക്ഷയുടെ ഘടനയെ ക്കുറിച്ച് ഒരു ധാരണ നൽകാനും പ്ലാറ്ഫോം പരിചയപ്പെടാനും മത്സാ രാർത്ഥികളെ സഹായിക്കുവാനാണ് മോക്ക് എക്സാം സംഘടിപ്പിക്കു ന്നത്.

മെഡിക്കൽ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും സമയബന്ധിത മായ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും മെഡിട്യുട്ട് അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന മികച്ച 3 മത്സാരാർ ത്ഥികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും.

മത്സരത്തി പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ ലഭിക്കുവാനും https://medetuit.com എന്ന വെബ്സൈറ് സന്ദർശിക്കാം. പങ്കെടുക്കു വാൻ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*