ഓണ്‍ലൈന്‍ തട്ടിപ്പ്: കുര്‍ത്ത വാങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 80000 രൂപ

ബംഗളൂരു: ഓണ്‍ലൈനിലൂടെ 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത യുവതി തട്ടിപ്പിന് ഇരയായതായി പരാതി. അക്കൗണ്ടില്‍ നിന്ന് 80000 രൂപ നഷ്ടമായതായാണ് വിവരം. യുവതി പൊലീസിന് പരാതി നല്‍കി.

ബംഗളൂരു സൗത്തിലാണ് സംഭവം. കുര്‍ത്ത വാങ്ങാനായി മൊബൈല്‍ ഫോണില്‍ ഇ-കോമേഴ്‌സ് ആപ്പ് ഡൗണ്‍ലൗഡ് ചെയ്ത ശ്രാവണയ്ക്കാണ് പണം നഷ്ടമായത്. 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത ശ്രാവണ 80000 രൂപയുടെ തട്ടിപ്പിനാണ് ഇരയായതെന്ന് പൊലീസ് പറയുന്നു.

ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പനം സമയത്ത് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉല്‍പ്പനം ലഭിക്കുമെന്ന് കസ്റ്റര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്ന വ്യാജേന സംസാരിച്ച വ്യക്തി യുവതിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് ഒരു അപേക്ഷ പൂരിപ്പിക്കാനുണ്ടെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ യുവതി നല്‍കിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് തനിക്ക് ലഭിച്ച ഒടിപി നമ്പര്‍ കൈമാറി നിമിഷങ്ങള്‍ക്കുളളില്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 80,000 രൂപ പിന്‍വലിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ തിരഞ്ഞെടുക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ .ഇന്ത്യയിൽ താനെ ഒരുപാടു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ ഉണ്ട് .എന്നാൽ പല ആളുകളും പല തരത്തിൽ ഇത്തരത്തിൽ ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം പറ്റിക്കപെടുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം .

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലൗഡ് ചെയ്യുന്ന ആപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ആപ്പുകള്‍ നിരവധി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ ഫോണില്‍ പ്ലേ പ്രൊട്ടക്റ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്തണം. അങ്ങനെ ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*