ഓണ്‍ലൈനില്‍ അനധികൃത മരുന്ന് വിതരണം

കൊച്ചി: ഓണ്‍ലൈനിലൂടെ അനധികൃതമായി മരുന്ന് വിതരണം നടത്തിയ കടയുടെ ലൈസന്‍സ് എറണാകുളം അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ റദ്ദാക്കി. കൊച്ചിയിലെ മെഡ്ലൈഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്‌. തൃക്കാക്കര പൈപ്പ്ലൈന്‍ ജംഗ്ഷനുസമീപമാണ് മെഡ്ലൈഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. തുടർന്നായിരുന്നു നടപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*