ഇനി 50 വയസ്സിന് ശേഷമേ അയ്യനെ കാണാനുള്ളൂ ; പ്ലക്കാര്‍ഡുമേന്തി മലയിറങ്ങുന്ന 9 വയസ്സുകാരി
ഇനി 50 വയസ്സിന് ശേഷമേ അയ്യനെ കാണാനുള്ളൂ ; പ്ലക്കാര്‍ഡുമേന്തി മലയിറങ്ങുന്ന 9 വയസ്സുകാരി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് ഒന്‍പതുവയസ്സുകാരി രംഗത്ത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിപാലിക്കണമെന്നും 50 വയസ്സിന് ശേഷം മാത്രമേ ഇനി താന്‍ ശബരിമലയില്‍ എത്തുകയുള്ളൂ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞാണ് പെണ്‍കുട്ടി മലയിറങ്ങിയത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പ സംഘത്തോടൊപ്പം എത്തിയതാണ് ജനനിയെന്ന ഒന്‍പതു വയസ്സുകാരിയായ മാളികപ്പുറം. മധുര സ്വദേശിയാണ് ജനനി പിതാവിനോടോപ്പമാണ് അയ്യപ്പനെ കാണാന്‍ എത്തിയത്.
സുപ്രീംകോടതി വിധി എന്തുതന്നെയായാലും മകള്‍ക്ക് പത്തുവയസ്സ് കഴിഞ്ഞാല്‍ അമ്പതു വയസ്സ് കഴിഞ്ഞു മാത്രമേ ഇനി മല ചവുട്ടുകയുള്ളൂ. ഇത് അവളുടെ തീരുമാനമാണ്. ശാസ്താവിനെ ഏറെ ഇഷ്ട്ടപെടുകയും ആരാധിക്കുകയും ചെയ്യുന്ന ജനനിയുടെ പിതാവ് സതീഷ് കുമാര്‍ പറയുന്നു.
ഇന്നലെ ഭക്തകല്ലാത്ത ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ മലകയറാന്‍ എത്തിയിരുന്നെങ്കിലും സന്നിധാനത്ത് നടപ്പന്തലിനു മുന്നില്‍ അയ്യപ്പ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീകളേയും കൊണ്ട് ഐ ജി ഉള്‍പ്പടെയുള്ള പോലീസ് സംഘത്തിന് തിരിച്ചിറങ്ങേണ്ടി വന്നു.
Leave a Reply