ഉന്നാവ് : പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

ലഖ്നൗ: രാജ്യത്തെ നടുക്കിയ ഉന്നാവ് സംഭവത്തില്‍ പെണ്‍കുട്ടി മരിയ്ക്കുംമുമ്പ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15 ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാല്‍ വിവാഹത്തെ ശിവം ത്രിവേദിയുടെ കുടുംബം എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് വകവയ്ക്കാതെയാണ് വിവാഹം നടന്നത്. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിട്ടും യുവതി വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ബ്രാഹ്മണവിഭാഗത്തില്‍ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹര്‍ വിഭാഗത്തില്‍പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഭയസമ്മതപ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ സവര്‍ണകുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍ ഉറപ്പിച്ചു. ആദ്യം യുവതിയുടെ വീട്ടില്‍ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയപോള്‍ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തി. മരിയ്ക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ യുവതിയാണ് പൊലീസിനോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply