തിരുവനന്തപുരം :സെവെന്‍ഡെ മീഡിയയുടെ ബാനറില്‍ അന്‍സാര്‍ യു.എച്ച് നിര്‍മ്മിച്ച് രസ്ന എന്റര്‍ടെയിന്‍മെന്‍റ് അവതരിപ്പിക്കുന്ന ഒന്നുമറിയാതെ ചിത്രീകരണം പൂര്‍ത്തിയായി. ജൂണ്‍ അവസാന വാരത്തോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നു. എന്തീരന്‍, ശിവാജി, ദശാവതാരം പഴശ്ശിരാജ…തുടങ്ങീ വന്‍ ഹിറ്റ് സിനിമകളില്‍ വിഷ്യല്‍ എഫക്റ്റ് ആര്‍ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത സജീവ് വ്യാസയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിവിധഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്ത അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് ഒന്നുമറിയാതെ എന്ന ചിത്രത്തില്‍ ദ്യശ്യം ആണ്. ഈ ഫാമിലി എന്റര്‍ടെയിന്‍മെന്‍റ് ചിത്രത്തില്‍ നിര്‍മ്മാതാവ് അന്‍സാര്‍ യു.എച്ച് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നു..എസ്.കെ.വില്യന്റെ തിരക്കഥയില്‍ റഫീക്ക് അഹമദ്ദ്ന്‍റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രശസ്ത സംഗീത സംവിധായകന്‍ കിളിമാനൂര്‍ രാമവര്‍മ്മയാണ്…നേരം മങ്ങാറായി…വെയില്‍ നാളം മായുന്നു….എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കാലിക പ്രസക്തമായ വിഷയത്തിലൂടെ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ക്യാമറയും സംവിധനാവും നിര്‍വഹിച്ചിരിക്കുന്നത് സജീവ് വ്യാസയാണ്…..
അന്‍സാര്‍, മധുരിമ,എസ്.എസ്.രാജമൌലി ,അര്‍ഹം ,അനില്‍ ഭാസ്ക്കര്‍,സജിത്ത് കണ്ണന്‍,റെജി വര്‍ഗ്ഗീസ്, ജോസ് പാല, ബിജിന്‍ ബാബു,വിനോദ് വിജയ്, , മാസ്റ്റര്‍ അര്യാമാന്‍, ദിയ, ലക്ഷ്മി , തുടങ്ങിയവര്‍ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Leave a Reply