ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചി: കുണ്ടന്നൂരിന് സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രികർ ഇറങ്ങിയോടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Leave a Reply