ഓപ്പറേഷൻ ലോക്ക്ഡൌണ്‍; മയക്കുമരുന്നും കഞ്ചാവും പിടികൂടി
ഓപ്പറേഷൻ ലോക്ക്ഡൌണ്‍; മയക്കുമരുന്നും കഞ്ചാവും പിടികൂടി

ഓപ്പറേഷൻ ലോക്ക്ഡൗണിന്‍റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന്‌ മയക്കു മരുന്നും കഞ്ചാവും പിടികൂടി.

കുണ്ടമൺഭാഗം ദേവീ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്.

തിരുമല ശ്രീജിത്ത് ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്തിനേയും(31 വയസ് ),തിരുമല സ്വദേശി ആദർശിനേയും(22 വയസ് )എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും KL01 CL 1364 നമ്പർ ഓട്ടോറിക്ഷ യിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 50 (30 ഗ്രാം )നൈട്രോ സെപാം ഗുളികകളും 100 ഗ്രാം ഗഞ്ചാവും പിടികൂടി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീജിത്ത്‌ ഉണ്ണി എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ഇയാളെ അതി സാഹസികമായി കീഴ്പ്പെടുത്തുകയും ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും തൊണ്ടിയും, കേസ് റെക്കോർഡ്കളും തുടർ നടപടികൾക്കായി തിരുവനന്തപുരം റേഞ്ച് ഓഫീസിന് കൈമാറി.റെയ്ഡിൽ സർക്കിൾ ഇൻസ്‌പെക്ടർ സി. കെ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ അരവിന്ദ് ആർ സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ് കുമാർ,സുരേഷ് ബാബു, പ്രവീൺകുമാർ, ആരോമൽ രാജൻ,WCEO സജീന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*