ഓപ്പറേഷന് തണ്ടര്‍ ; പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
കൊച്ചി:ടൂറിസ്റ്റ് ബസുകളുടെ അഭ്യാസപ്രകടനങ്ങളും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തിൽ ഗതാഗതവകുപ്പിൻ്റെ ഓപ്പറേഷന് തണ്ടര്‍ പരിശോധന കർശനമാക്കി. നിയമലംഘനം നടത്തിയ പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. 150ല്‍ അധികം ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും, പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് തീരുമാനം. ബസുകളിലെ രൂപമാറ്റം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകം പരിശോധനകള്‍ നടത്തും. കാതടപ്പിക്കുന്ന ശബ്ദത്തോട് കൂടിയ എയര്‍ ഹോണുകള്‍, നിയമവിരുദ്ധമായുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍ ഇവയ്ക്കെല്ലാം പിഴ ഈടാക്കും. ഡ്രൈവറുടെ കാഴ്ച മറക്കുന്ന തരത്തിലുളള അലങ്കാരങ്ങളും സ്റ്റിക്കറുകളും വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്കി.
ഓപ്പറേഷന് തണ്ടര്‍ എന്ന പേരില്‍ ഇന്നലെ ആരംഭിച്ച പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
Leave a Reply