ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ്

ഓപ്പറേഷന്‍ തണ്ടര്‍: ക്രിമിനല്‍ പൊലീസുകാരെ കുടുക്കി ഇന്റലിജന്‍സ്

സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.

കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ബേക്കല്‍,കുമ്പള എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ വീഴ്ച, മണല്‍ക്കടത്തിന് ഒത്താശ, തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു.

കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. സ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് കണ്ണൂരില്‍ മൂന്ന് എസ്എച്ച്ഒമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി.

ബേക്കല്‍, കോഴിക്കോട്, മാലി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സ്വര്‍ണം പ്രളയത്തില്‍ ഒഴുകി വന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply