ഓപ്പോ എഫ്11 പ്രോ ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ തരം​ഗമാകാനെത്തി ഓപ്പോ. ഓപ്പോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. അതായത്, എഫ്11 പ്രോ ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ഫോണിന് 24,990 രൂപയാണ് നിലവിൽ വില പ്രതീക്ഷിക്കുന്നത്.

എഫ്11 പ്രോ 6.5 ഫുള്‍ സ്‌ക്രീന്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, മീഡിയ ടെക് ഹീലിയോ പി70 പ്രോസസ്സര്‍, എഐ പവേര്‍ഡോഡു കൂടിയ 48 എംപി 5 എംപി ഡ്യുവല്‍ ക്യാമറ, 12 എംപിയാണ് ഫ്രണ്ട് ക്യാമറ, 4000 എംഎഎച്ച്, എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിഒഒസി 3.0 ടെക്‌നോളജി എന്നീ സവിശേഷതകള്‍ എഫ്11 പ്രോയിൽ ഉള്‍പ്പെടുന്നു.

എഫ്11 പ്രോയിൽ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0ലായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ, എഫ് 11 പ്രോ 6 ജിബി റാം എഫ്11 4ജിബി റാം പതിപ്പുകളിലാണ് വിപണിയില്‍ എത്തുക. ഇതിനെല്ലാംപുറെമ, ഇത് ബ്ലാക്ക് അക്യൂറ ഗ്രീന്‍ നിറങ്ങളില്‍ ലഭിക്കുന്ന ഫോണാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment