ഇംഗ്ലീഷ് കവിതകളുടെ ചിറകിലേറി കുട്ടികളുടെ കാവ്യയാത്ര സംഘടിപ്പിച്ചു

ഇംഗ്ലീഷ് കവിതകളുടെ ചിറകിലേറി കുട്ടികളുടെ കാവ്യയാത്ര സംഘടിപ്പിച്ചു

കാസർഗോഡ്: കൊവിഡിൻ്റെ അടച്ചുപൂട്ടലിനെ അതിജീവിക്കാൻ “സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം” എന്ന മുദ്രാ വാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ ശില്പശാല നടത്തി.

ഭാഷാ നൈപുണി വികസനത്തിനായി നടത്തുന്ന കർമ്മ പരമ്പരയായ ‘ലേപ്പ്’ ൻ്റേ ( ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം) ശില്പശാല “പിങ്” (പൊയെട്രി ഇൻ ന്യൂട്രൽ ഗിയർ) എന്ന പേരിൽ നടന്നു.

പുതിയ ഇംഗ്ലിഷ് കവിതകളെ അടുത്തറിയുക, അതു വഴി ഇംഗ്ലിഷി ലുള്ള ആശയ വിനിമയം സാധ്യമാക്കുക എന്നതായിരുന്നു ശിൽപ്പശാ ലയുടെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളുക ളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ ഉദ്ഘാടനം ചെയ്തു.
വടയക്കണ്ടി നാരായണൻ അധ്യക്ഷം വഹിച്ചു. ഓൺലൈൻ ആയി നടന്ന ശില്പശാലയ്ക്ക് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തക നുമായ എവി സന്തോഷ് കുമാർ നേതൃത്വം നൽകി.

കെപി ലിബീഷ്, എം എ പൗലോസ്, സൂനൈനമേനോൻ, അലക്സ് ആൻ്റോ ചെറിയാൻ, ദീപക് അരുൺ, കെ ഗാർഗി, കാദമ്പരി വിനോദ്, എസ് നിരഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.

കവിതകളെ കുറിച്ചായിരുന്നു പരിപാടി. പരമാവധി കുട്ടികൾ സജീവമായി പങ്കാളികളാകുന്ന രീതിയിലായിരുന്നു ശില്പശാല. കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നും നിരവധി അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*