മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക്
മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക്
പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കിയാല്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.
ഈ ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രേഖ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ വൃദ്ധസദനങ്ങളില്‍ എത്തിച്ചേരുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
നിലവില്‍ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല. ഇതാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കാന്‍ പ്രേരണയായത്.
വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക.
പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത്, സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി.
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.
Leave a Reply
You must be logged in to post a comment.