‘ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല..എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല’; ബിഗ്‌ബോസ് താരം പറയുന്നു
‘ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല..എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല’; ബിഗ്‌ബോസ് താരം പറയുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.’ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്.
എനിക്ക് സിനിമയോട് പോലും സ്‌നേഹമില്ല. എല്ലാ വര്‍ഷവും എന്റെ രണ്ട് സിനിമകള്‍ വീതം റിലീസിനെത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല.
ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും. തെന്നിന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.
മുമ്പ് എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ നോക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നിലെ നടിയെ സ്വയം കണ്ടെത്താന്‍ സംവിധായകര്‍ എനിക്ക് അവസരം നല്‍കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്.
എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇനിയും ഒരുപാട് വളരാനുണ്ട്. എന്നില്‍ എപ്പോഴും സ്ഥായിയായി നില്‍ക്കുന്നത് സന്തോഷം മാത്രമാണ്. ഞാന്‍ അന്നും സന്തോഷവതിയായിരുന്നു, ഇപ്പോഴും സന്തോഷത്തിലാണ്.
എപ്പോഴും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ചെയ്തു കൊണ്ടിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഏതു വേഷം ചെയ്യാനുമുള്ള ധൈര്യം ഇപ്പോഴുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വേഷം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പിച്ചക്കാരി ആണെങ്കിലും പണക്കാരി ആണെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും.” ഓവിയ പറഞ്ഞു.
- ബിരിയാണി വിറ്റതിന് 43കാരന് യുവാക്കളുടെ മര്‍ദ്ദനം
- ജ്വല്ലറി കുത്തിത്തുറന്ന് മോഷണം
- ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍
- ഒരേസമയം രണ്ടു ഭാഷകളില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ച് മഞ്ജു
- ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അമിത് ഷാ
- ‘വര്ധാന്, ഞങ്ങളുടെ മഴവില്‍ക്കുഞ്ഞ്
- എന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല; ചിത്രത്തിന് മോശം കമന്റ് ഇട്ടവര്‍ക്ക് ചുട്ടമറുപടിയുമായി മീരാ നന്ദന്
- അജ്ഞാതജീവിയുടെ ആക്രമണം
- നിര്‍ഭയ കേസ് : ചോരകൊണ്ട് അമിത് ഷായ്ക്ക് കത്തെഴുതി വനിതാ ഷൂട്ടിങ് താരം
- ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി
Leave a Reply