കൊക്ക്പിറ്റിലെ അഥിതിയെ കണ്ട് അമ്പരന്ന് ജീവനക്കാര്‍
കൊക്ക്പിറ്റിലെ അഥിതിയെ കണ്ട് അമ്പരന്ന് ജീവനക്കാര്‍
മുംബൈ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെറ്റ് എയര്‍വയ്സ് വിമാനത്തിലെ വിശിഷ്ട അഥിതി കണ്ട് അമ്പരന്നിരിക്കുകയാണ് ജീവനക്കാര്‍.
സുന്ദരന്‍ കുട്ടി മൂങ്ങയാണ് ജെറ്റ് എയര്‍വയ്സ് ബോയിംഗ് 777 വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ സ്ഥാനം പിടിച്ചത്.

രാത്രി പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തില്‍ ഭക്ഷണം തേടി എത്തിയതാകാം കുട്ടി മൂങ്ങ എന്നാണ് കരുതുന്നത്. ഫ്ലൈറ്റ് കാമാണ്ടാറുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടി മൂങ്ങയെ ഫ്ലൈറ്റ് എഞ്ചിനീയര്‍മാരാണ് കണ്ടെത്തിയത്.
കുട്ടിമൂങ്ങയെ പിന്നീട് മുംബൈ എയര്‍പോര്‍ട്ട് ഫയര്‍ ഫോഴ്സിന് കൈമാറി. അതേസമയം ജീവനക്കാര്‍ ഇതിനെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു എതിര്‍പ്പും കാട്ടിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

വിമാനത്തിന്‍റെ തുറന്നിരുന്ന വാതിലില്‍ കൂടി രാത്രി എപ്പോളോ ഭക്ഷണം തേടി കയറിയതാകാമെന്ന് ഒരു ജീവനക്കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അപൂര്‍വ്വമായെത്തിയ അതിഥിയോടൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു ചില ജീവനക്കാരെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.
Leave a Reply
You must be logged in to post a comment.