ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ

ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ

ചരിഞ്ഞ ആനയുടെ സംസ്‌കാരത്തിനു വേണ്ട പണമില്ലാതെ ഓടി നടക്കുകയാണ് ആനയുടമ. പാലക്കാട് രാജേന്ദ്രന്‍ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും വേണ്ട പണമില്ലാതെ വലയുന്നത്. ശരവണന് സഹായവുമായി ആനപ്രേമി സംഘമുള്‍പ്പെടെ നിരവധിപേര്‍ എത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും ലഭിച്ചിട്ടില്ല.

ആനക്കമ്പം മൂത്ത് കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഡ്രൈവറായ ശരവണന്‍ കോട്ടയത്തുനിന്ന് ഈ ആനയെ വാങ്ങിയത്. ആന അസുഖം ബാധിച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു. ശരവണന്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് ആനയെ പരിപാലിച്ചിരുന്നത്. ആനയെ ഉത്സവ എഴുന്നളളത്തിനും കൊണ്ടുപോകുമായിരുന്നു.

അതേസമയം ആന ചരിഞ്ഞതോടെ ശരവണന്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. ആനയുടെ സംസ്‌കാരത്തിന് പത്ത് ടണ്ണ് വെറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ടയറുകള്‍ പിന്നെ ക്രെയിന്‍ എന്നിവയെല്ലാം ആവശ്യമാണ്.

ഇവയുടെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ശരവണന്‍. ഇവയ്‌ക്കെല്ലാമായി ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം എന്നാണ് വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*