ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
താഴെക്കോട് കൂരിക്കുണ്ടിലെ തോട്ടാശേരി ശംസുദ്ധീന്റെ മകൻ മുഹമ്മദ് ശാമിൽ വീടിനടുത്ത തോട്ടിൽ വീണ് മരണപ്പെട്ടു.ഇന്ന് രാവിലെ കാണാതായ കുട്ടിയെ തിരച്ചിൽ തുടങ്ങി അര മണിക്കൂറിന് ശേഷം കാപ്പ് പറമ്പ് ഭാഗത്ത് തോട്ടിൽ നിന്ന് കണ്ടെത്തി.
പാണമ്പി EMS ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.രണ്ട് വയസ് തികയുന്നതേയുള്ളു.നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് (ബുധൻ) വൈകുന്നേരം അഞ്ച് മണിക്ക് താഴെക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.ഒടമലയിലെ ഒറ്റയത്ത് മൊയ്തീൻ കുട്ടിയുടെ മകൾ ഷാഹിനയാണ് മാതാവ്.ഇവരുടെ ഏക മകനായിരുന്നു മുഹമ്മദ് ശാമിൽ.
Leave a Reply
You must be logged in to post a comment.