കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷട്രീയം കളിച്ചെന്ന് പി.സി.ജോര്‍ജ്

കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷട്രീയം കളിച്ചുവെന്ന ആരോപണവുമായി പി.സി.ജോര്‍ജ്. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രി തന്നെ മാണി സാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുക.

മാണി ഗ്രൂപ്പിനെ പിരിച്ചു വിടണമെന്നാണ് തന്റെ അഭിപ്രായം. മാണി ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സ്വന്തം അപ്പനായ കെ.എം.മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ.മാണി. അദ്ദേഹത്തിന്റെ ശവശരീരത്തോടും മകന്‍ അവഗണന കാണിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ ആണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment