പി.സി.ജോർജിനു നേരെ ചീമുട്ടയേറ്
പൂഞ്ഞാർ: സ്വന്തം മണ്ഡലത്തിൽ പരിപാടിയിൽ പങ്കെടുക്കവെ പി.സി.ജോർജിനു നേരെ ചീമുട്ടയേറ്. ഡി.വൈ.എഫ്.ഐ.പ്രവർത്തകരാണ് പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്. പൂഞ്ഞാർ പെരിങ്കുളം റോഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് ഉത്‌ഘാടന ചടങ്ങിനിടെയാണ് സംഭവം.
ഭരണകക്ഷിയുമായി വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് ഉത്‌ഘാടനം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ഉത്‌ഘാടനം നടത്തി വേഗം എം.എൽ.എ. പോയി. ‘മുട്ടയെറിഞ്ഞവനെ ഞാൻ കണ്ടിട്ടുണ്ട് നീ വീട്ടിൽ കിടന്ന് ഉറങ്ങില്ല. വീട്ടിൽ കയറി തല്ലും’ പോകാൻ നേരം എം.എൽ.എ.പറഞ്ഞു. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.
Leave a Reply