പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്‍ഡിഎ പക്ഷത്തോട് ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടുപോകുന്ന പി സി ജോര്‍ജ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പിസി ജോര്‍ജിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും പിസി ജോര്‍ജിനെ സ്വാഗതം ചെയ്യാനെത്തും.

ശബരിമല വിഷയത്തില്‍ ബിജെപിക്ക് പിന്തുണയര്‍പ്പിച്ച് പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ബിജെപി എംഎല്‍എ രാജഗോപാലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ ജോര്‍ജ് രാജഗോപാലിനോടൊപ്പം തന്നെയാണ് ഇരുന്നതും. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*