പി ചിദംബരത്തിന് ജാമ്യമില്ല; നാലു ദിവസം സിബിഐ കസ്റ്റഡിയില്‍

പി ചിദംബരത്തിന് ജാമ്യമില്ല; നാലു ദിവസം സിബിഐ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 26 വരെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ദിവസവും അരമണിക്കൂര്‍ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48മണിക്കൂറും വൈദ്യപരിശോധന നടത്തും. 28ന് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കണം.

ഇന്നലെ രാത്രിയാണ് സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക സിബിഐ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കിയത്. ചിദംബരത്തിന് സ്വയം വാദിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ചിദംബരം കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നു. വിദേശത്തേക്ക് പോകില്ലെന്നതടക്കം സിബിഐക്ക് എഴുതി നല്‍കിയതാണ്. എന്നിട്ടും തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

രാത്രി 9.45 ഓടെ ഡല്‍ഹിയിലെ ജോര്‍ബാഗിലെ വീട്ടില്‍ മതില്‍ചാടിയെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തിരവാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment