Nambi Narayanan/PK Firos| നമ്പി നാരായണനെതിരെ വര്‍ഗീയ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
നമ്പി നാരായണനെതിരെ വര്‍ഗീയ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
നമ്പി നാരായണനെതിരെ വര്‍ഗീയ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. പുരസ്ക്കാരവും അംഗീകാരവും കിട്ടിയത് അദേഹം ഒരു ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായത് കൊണ്ടാണ്.
യൂത്ത് ലീഗിന്‍റെ സംസ്ഥാന നേതാവാണ് ഇത്തരത്തിലൊരു വിവാദ വര്‍ഗീയ പ്രസ്താവന നടത്തിയിരിക്കുന്നത്. യൂത്ത് ലീഗിന്‍റെ സംസ്ഥാന നേതാവാണ് ഇത്തരത്തിലൊരു വിവാദ വര്‍ഗീയ പ്രസ്താവന നടത്തിയിരിക്കുന്നത്.
അതേസമയം നമ്പി നാരായണന് ലഭിച്ച എല്ലാ അംഗീകാരങ്ങളും സ്വാഗതം ചെയ്യുന്നതായും ഫിറോസ് പറഞ്ഞു. മറ്റുള്ള കേസുകളില്‍ നിന്നും വിഭിന്നമായി കോടതി എട്ട് ആഴ്ചക്കുള്ളില്‍ കോടതി കൊടുക്കാന്‍ പറഞ്ഞ നഷ്ട്ടപരിഹാര തുക ഒരാഴ്ചക്കുള്ളില്‍ കേരള സര്‍ക്കാര്‍ നല്‍കി. 50 ലക്ഷം രൂപ നഷ്ട്ടപരിഹാരമായി കൊടുക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാല്‍ നമ്പി നാരായണന് കിട്ടുന്ന അംഗീകാരം ഇല്ലാത്ത കേസില്‍പ്പെട്ട് കോടതി വെറുതെ വിട്ട് തിരിച്ചെത്തുന്ന മുസ്ലീമിനോ ആദിവാസിക്കോ ദളിതാണോ കിട്ടുന്നില്ലെന്ന് ഫിറോസ് ആരോപിച്ചു. കണ്ണൂരില്‍ നടത്തിയ മാര്ച്ചിനിടെയാണ് ഫിറോസിന്റെ വിവാദ പ്രസംഗം.
Leave a Reply
You must be logged in to post a comment.