പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ
ഒടുവില്‍ നാഥനായി ; പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ
പി എസ്സ് ശ്രീധരൻ പിള്ളയെ പുതിയ സംസ്ഥാന അധ്യക്കനായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് വരുന്നത്.
നേരത്തെ 2003 മുതൽ 2006 വരെയുള്ള കാലയളവിലാണ് അധ്യക്ഷപദം അലങ്കരിച്ചത്.മുൻ അധ്യക്ഷനായ കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി നിയമിക്കപ്പെട്ടതോടെ രണ്ടു മാസമായി പാർട്ടിക്ക് അധ്യക്ഷൻ ഉണ്ടായിരുന്നില്ല.ഇത് അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇട നൽകിയിരുന്നു.
വി മുരളീധര പക്ഷം കെ.സുരേന്ദ്രനെ പിൻതാങ്ങിയെങ്കിലും ഈ ആവശ്യം തള്ളുകയായിരുന്നു. ശ്രീധരൻപിള്ളയോട് ആർ എസ്സ് എസ്സിനും അനുകൂല നിലപാടാണ്.അതേസമയം, വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
Leave a Reply