പാതിരാ നാടകത്തിനെതിരെ ഭരണഘടനാദിനത്തില്‍ കരുത്തു പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പാതിരാ നാടകത്തിലൂടെ അധികാരമേറ്റ ഫഡ്നാവിസ് സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രഹരിക്കുമ്ബോള്‍ പാര്‍ലമെന്റില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷമായിരുന്നു. കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമ്ബോള്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോടതി ബാദ്ധ്യസ്ഥമാണെന്ന് വ്യക്തമാക്കിയാണ് ഉടന്‍ വിശ്വാസവോട്ടിന് ആവശ്യപ്പെട്ടത്.

കര്‍ണാടകത്തില്‍ യെദിയൂരപ്പ നേരിട്ടതിന് സമാനമായ തിരിച്ചടിയാണ് ഫഡ്നാവിസും നേരിട്ടത്. രണ്ടിടത്തും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെയാണ് അധികാരം പിടിക്കാന്‍ ശ്രമിച്ചത്. രണ്ടിടത്തും 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടിന് സുപ്രീംകോടതി വിധിച്ചത്

രാജിക്ക് വഴിതുറന്നു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്ന എസ്.ആര്‍ ബൊമ്മൈ കേസിലെ വിധി ആവര്‍ത്തിച്ച കോടതി കര്‍ണാടക, ഗോവ തുടങ്ങിയ കേസുകളും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply