ക്ഷേത്ര ഉത്സവത്തിനിടെ 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി

ക്ഷേത്ര ഉത്സവത്തിനിടെ 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി




ആലപ്പുഴ ജില്ലയിൽ ക്ഷേത്രോത്സ വത്തിനിടെ 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്.

ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പടയണിവെട്ടം ക്ഷേത്ര ഉത്സവത്തിന് ഇടയ്ക്കായിരുന്നു ആയിരുന്നു സംഭവം.

അഭിമന്യുവിനെ കുത്തുന്നത് കണ്ടു തടയാനെത്തിയ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച ശേഷമാണ് സംഭവം.

മുൻവൈരാഗ്യം ആണ് കൊലപാത കത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തർക്കത്തിന് ബാക്കിയാണ് ഇത് എന്നും പറയുന്നു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*