കുംബ്ലേ നിര്‍ദേശിച്ചത് താമസിക്കുന്നവര്‍ 10,000 രൂപ ഫൈന്‍… ധോണി വിധിച്ചു എല്ലാവരും 10,000 രൂപ കൊടുക്കണം…!

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ ധോണിയുടെ ബാറ്റിംഗ് പാടവം, ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്, ടീം അംഗങ്ങളോട് ഇടപെടുന്നത്, ഗ്രൌണ്ടിലെ പെരുമാറ്റം, ബൌളിംഗ് ചേഞ്ചിലെ പരീക്ഷണങ്ങള്‍ എല്ലാം അതീവ കൗതുകത്തോടെയാണ് ആരാധകര്‍ വീക്ഷിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യയുടെ മുന്‍ മെന്റല്‍ കണ്ടീഷണിംഗ് കോച്ച് ആയ പാഡി അപ്ടണ്‍ തന്റെ പുതിയ പുസ്തകത്തില്‍ ധോണിയെപ്പറ്റി വളരെ വ്യത്യസ്ഥമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

2008ല്‍ പാഡി അപ്ടണ്‍ ചുമതലയേല്‍ക്കുമ്പോള്‍ അനില്‍ കുംബ്ലെ ടെസ്റ്റ് ടീം ക്യാപ്ടനും ധോണി ഏകദിന ക്യാപ്ടനുമായിരുന്നു. ടീമിന്റെ പരിശീലനത്തിനും മീറ്റിംഗുകള്‍ക്കും താരങ്ങള്‍ വൈകി വരുന്നത് ഒഴിവാക്കാന്‍ എന്തുചെയ്യണമെന്ന് അന്ന് തങ്ങള്‍ ആലോചിച്ചു. അങ്ങനെ വൈകി വരുന്ന താരങ്ങളില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കണമെന്ന് അനില്‍ കുംബ്ലെയുടെ അഭിപ്രായപ്പെട്ടു. എന്നാല്‍ ധോണിക്കവിടെ മറ്റൊരു ആശയമുണ്ടായിരുന്നു.

ആരെങ്കിലും വൈകി വന്നാല്‍ ബാക്കിയുള്ള എല്ലാവരും 10000 രൂപ വീതം ഫൈന്‍ അടയ്ക്കണമെന്നായിരുന്നു ധോണി പറഞ്ഞത്. അതിന് ശേഷം ഒരു കളിക്കാരന്‍ പോലും വൈകി എത്തിയിരുന്നില്ലെന്ന് അപ്ടണ്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment