പദ്മ പുരസ്ക്കാരം നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍; നര്‍ത്തകി നടരാജ്
പദ്മ പുരസ്ക്കാരം നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍; നര്‍ത്തകി നടരാജ്
ഭാരതത്തില്‍ പദ്മ പുരസ്ക്കാരം നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ബഹുമതി ഇനി നര്‍ത്തകി നടരാജ്. തമിഴ്നാട്ടിലെ മധുരയിലെ സാധാരണ കുടുംബത്തിലാണ് ജനനം. സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവഗണനയും അധിക്ഷേപങ്ങളും സഹിക്കാനാവാതെ ചെറുപ്പത്തില്‍ തന്നെ വീട് വിട്ട് ഇറങ്ങേണ്ടിവന്നു.
എല്ലാത്തിനോടും പൊരുതി മുന്നേറിയാണ് നര്‍ത്തകി ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. നീണ്ട പതിനാലു വര്ഷം പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു.
നായകി ഭാവയുടെ പാരമ്പര്യവും പരിശുദ്ധി നിലനിര്‍ത്തണമെന്നും പ്രചരിപ്പിക്കണമെന്നും നർത്തകി വിശ്വസിക്കുന്നു. നര്‍ത്തകിയുടെ നടന വിസ്മയം പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്.
ഇന്ത്യ, യുഎസ്എ, യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും നര്‍ത്തകിയെ തേടിയെത്തിയിട്ടുണ്ട്. ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
പെരിയാര്‍ മണിയമ്മ സര്‍വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യയില്‍ ആദ്യമായി തമിഴ്നാട്ടിലെ പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍ നര്‍ത്തകി നടരാജിന്റെ ജീവിത കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശിവ ഭക്തയായ നര്‍ത്തകി, ചെന്നൈയില്‍ വെള്ളിയമ്പലം സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്നു. ഇന്ത്യയിലെയും വിദേശത്തെയും നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെ നൃത്തം അഭ്യസിക്കാന്‍ എത്തുന്നത്.
Leave a Reply