Padmanabha Swami Temple l പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനം; തന്ത്രി നടയടച്ചു
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനം; തന്ത്രി നടയടച്ചു Padmanabha Swami Temple
Padmanabha Swami Temple തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാര ലംഘനം നടന്ന പശ്ചാത്തലത്തില്‍ തന്ത്രി നടയടച്ചു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാര ലംഘനമാണ്. ആഹിന്ധുക്കലായ മൂന്ന് പേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതായി കണ്ടെത്തിയിരുന്നു.
ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍
ശുദ്ധിക്രിയകള്‍ക്ക് ശേഷമായിരിക്കും ക്ഷേത്ര നട തുറക്കുക. തന്ത്രിയുടെ നേതൃത്വത്തില്‍ ശുദ്ധിക്രിയ കര്‍മ്മങ്ങള്‍ നടന്നുവരുന്നു. ക്ഷേത്രത്തില്‍ കടന്നു കയറിയ മൂന്ന്‍ അഹിന്ദുക്കളെ ക്ഷേത്ര ജീവനക്കാര്‍ ഇന്നലെ പിടികൂടിയിരുന്നു. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ മറ്റു മതസ്ഥര്‍ക്ക് താന്‍ ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്ങ്മൂലം എഴുതി നല്‍കിയാല്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു.
Leave a Reply