Padmanabhaswamy Temple l മുസ്ലീം നടിയേയുംകൊണ്ട് പദ്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തിയതായി വെളിപ്പെടുത്തല്‍
മുസ്ലീം നടിയെയുംകൊണ്ട് പദ്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തിയതായി മേഘനാഥ് എടവലത്തിന്‍റെ വെളിപ്പെടുത്തല്‍ Padmanabhaswamy Temple l Acharalanganam l Padmanabhaswamy temple dress code
Padmanabhaswamy Temple l Acharalanganam l Padmanabhaswamy temple dress code തിരുവനന്തപുരം: ക്ഷേത്രാചാരം ലംഘിച്ചെന്ന നിഗമനത്തെത്തുടർന്നു തന്ത്രിയുടെ നിർദേശപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചതിനു പിന്നാലെ വിവാദ പരാമർശവുമായി മുൻ സാംസ്കാരിക വകുപ്പ് ജീവനക്കാരൻ മേഘനാഥ് എടവലം.
മുസ്ളീം മായ നടിയേയും കൊണ്ട് ക്ഷേത്രദർശനം നടത്തിയെന്നും അന്ന് തന്ത്രിയടക്കമുള്ള ക്ഷേത്രജീവനക്കാർ അവർക്ക് അകമ്പടി നടത്തിയെന്നും പരിഹാസരൂപേണ തിരുവനന്തപുരം:നിശിതമായി വിമർശിച്ചിരിക്കുകയാണ് മേഘനാഥ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേഘനാഥ് വിമർശനം നടത്തിയത്.
അവിശ്വാസിയായ താൻ മുസ്ലിം നടിയെയുംകൊണ്ട് പത്മനാഭനെ കാണാൻ പോയപ്പോൾ അകമ്പടി സേവിച്ചവർ ഷാൾ തലയിൽ ചുറ്റിയതുകൊണ്ട് അന്യ മതസ്ഥർ ക്ഷേത്രത്തിൽ കയറിയെന്ന് ധരിച്ച് നടയടച്ച് ശുദ്ധികലശം നടത്തുന്നത് എന്ത് മണ്ടത്തരമാണെന്ന് അദ്ദേഹം പറയുന്നു. സിനിമയിൽ വന്നതിനുശേഷം ഹീന്ദു പേര് സ്വീകരിച്ചതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും മേഘ്നാഥ് പറഞ്ഞു.
എന്നാല്‍ നടി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകിട്ടാണു നട പെട്ടെന്ന് അടച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അന്യമതസ്ഥർ ക്ഷേത്രത്തിൽ കയറിയെന്നു സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതി നെത്തുടർന്നാണു തന്ത്രി സതീശൻ തരണനല്ലൂർ നടയടക്കാൻ നിർദേശിച്ചത്.
Leave a Reply
You must be logged in to post a comment.