മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും
മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് പത്മപ്രിയ
വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. മലയാളത്തില്‍ നിന്നും പലരുടെ പേരിലും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി പത്മപ്രിയ.
മീടൂവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നാണ് എപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുളളത്.
അതിന് ശേഷം മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാക്കാമെന്ന പത്മപ്രിയ പറയുന്നു. ഇത്തരം ആളുകളോട് ദേഷ്യമല്ല വിഷമമാണ് ഉളളത്.
മീ ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴില്‍ നിന്നും പ്രകാശ് രാജ്, നടി രേവതി തുടങ്ങിയവരെല്ലാം മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.
അമ്മയുടെ പ്രസിഡന്റും മുതിര്‍ന്ന നടനുമായതിനാല്‍ മീ ടൂ പോലൊരു വിഷയത്തില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ അല്‍പം കൂടി ജാഗ്രത പാലിക്കണമായിരുന്നെന്നാണ് പ്രകാശ് രാജ് അന്ന് പറഞ്ഞിരുന്നത്. മീ ടൂ ഫാഷനാണെന്ന് പറയുന്നവരെയൊക്കെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം.
Leave a Reply