600 കോടിയുടെ മയക്കുമരുന്നുമായി പാക് മത്സ്യബന്ധനബോട്ട് ഗുജറാത്തില്‍ പിടിയില്‍

അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി പാക് മല്‍സ്യബന്ധന ബോട്ട് തീരരക്ഷാ സേന പിടിച്ചെടുത്തു. 200 കിലോ ഹെറോയിനുമായി എത്തിയ അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയത്.

മെയ് 20ന് ലഭിച്ച ഇന്റലിജന്റ്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു.പാകിസ്ഥാനില്‍നിന്ന് എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കം.

ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. ബാഗുകള്‍ തിരിച്ചെടുത്തെന്നും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*