ജോലിയില്‍ നിന്ന് പുറത്താക്കി; ഇന്ത്യക്കാരനായ യുവാവിനെ പാക് പൗരന്‍ കുത്തിക്കൊന്നു

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ഇന്ത്യക്കാരനായ യുവാവിനെ പാക് പൗരന്‍ കുത്തി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) നെയാണ് പാകിസ്താന്‍ സ്വദേശിയായ അകിബ് പര്‍വേശ് (26) എന്ന യുവാവ് കുത്തി കൊന്നത്.

ലണ്ടനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. ഇവിടെ മാനേജറായി ജോലി ചെയ്യുകയായിരുന്നു കൊലചെയ്യപ്പെട്ട നദീം. ജോലിയില്‍ ശ്രദ്ധ കാണിക്കാത്തത് പതിവായതോടെ അകിബിനെ പിരിച്ചുവിട്ടു. ഇതില്‍ പ്രകോപിതനായ അകിബ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച് നദീമിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

നദീം മാനേജരായ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു പ്രതി. ഇയാളെ പൊലീസ് കൊലക്കുറ്റം ചുമത്തി ലണ്ടനിലെ റീഡിങ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം മുമ്പാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ് താമസം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*