മകളുടെ മരണത്തെ തുടര്‍ന്ന് പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി

മകളുടെ മരണത്തെ തുടര്‍ന്ന് പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി

കറാച്ചി: പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങി. അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ഫാത്തിമ മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് കുറച്ചുകാലമായി ഫാത്തിമ ചികിത്സയിലായിരുന്നു.

മരണം സ്ഥിരീകരിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും വലിയ പ്രചോദനമാണ് താരം നല്‍കുകയെന്നും ട്വീറ്റില്‍ പറയുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മികച്ച താരമാണ് ആസിഫ്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ മകളെ ചികിത്സയ്ക്കായി മാറ്റുന്ന സംബന്ധിച്ച കാര്യങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മകള്‍ക്കുള്ള വിസ ഒരു മണിക്കൂറിനുള്ളില്‍ ശരിയാക്കി തന്ന യുഎസ് അധികൃതര്‍ക്കും ആസിഫ് നന്ദി അറിയിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ഏകദിനത്തില്‍ താരം 22 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മല്‍സരത്തില്‍ പാകിസ്ഥാന്‍ 52 റണ്‍സിന് കീഴടങ്ങി. കരിയറില്‍ ആകെ 16 ഏകദിനങ്ങളില്‍ 342 റണ്‍സാണ് ആസിഫ് സ്വന്തമാക്കിയത്.ലോകകപ്പിനുള്ള പാകിസ്ഥാന്റെ പ്രാഥമിക ടീമില്‍ ആസിഫ് ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പതിനഞ്ച് അംഗ ടീമില്‍ സ്ഥാനമുണ്ടാകുമോയെന്നറിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*