ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന

ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് സജ്ജരാകാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി പാക് സേന

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്ഥാന്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാന്‍.

ഇക്കാര്യം നിരവധി തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. ഇന്ത്യ തിരിച്ചടിക്ക് തയ്യാറായാല്‍ പരിക്കേല്‍ക്കുന്ന പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായിരിക്കണമെന്ന് ആശുപത്രികള്‍ക്ക് പാക് സേന നേതൃത്വം നിര്‍ദേശം നല്‍കി.

അതേസമയം ഇന്ത്യ തിരിച്ചടിക്കുകയാണെങ്കില്‍ നേരിടാന്‍ പാക് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനും പാക് ഭരണ നേതൃത്വം തീരുമാനിച്ചു. പാകിസ്ഥാന്‍ സൈനിക മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ നിലപാട് സ്വീകരിച്ചത്.

ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നാണ് പാക്‌ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ നടപടികളും സേനാ നീക്കങ്ങളും നടത്തുന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പരിക്കേല്‍ക്കുന്ന പാക് സൈനികരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ 25 ശതമാനം സൗകര്യങ്ങള്‍ നീക്കിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരസേന ആശുപത്രികള്‍ക്ക് കത്ത് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment