ഭീകരാക്രമണ മുന്നറിയിപ്പ്: ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രത

ഭീകരാക്രമണ മുന്നറിയിപ്പ്: ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രത

പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനേ തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖ തീരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടല്‍ മാര്‍ഗം കച്ച് മേഖലയിലൂടെ കമാന്‍ഡോകള്‍ നുഴഞ്ഞു കയറുമെന്നാണ് മുന്നറിയിപ്പ്.

വര്‍ഗീയ ലഹളയോ ഭീകരാക്രമണമോ ആകാം പാക് ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തീരസംരക്ഷണ സേനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. സമുദ്രാന്തര്‍ ആക്രമണങ്ങള്‍ നടത്താന്‍ പരീശീലനം ലഭിച്ച കമാന്‍ഡോകളാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

തുറമുഖങ്ങളിലെ മുഴുവന്‍ കപ്പലുകളും ഏത് അവസ്ഥയേയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment