ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പർ പാക് പതാകയെന്ന് ഗൂഗിൾ; ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ
ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പർ പാക് പതാകയെന്ന് ഗൂഗിൾ; ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്നു ഗൂഗിളിനോട് ചോദിച്ചാല്‍ ശരിയായ ഉത്തരം ലഭിക്കും. ലോകത്തിലെ മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഉത്തരം ലഭിക്കുക പാകിസ്ഥാന്‍ പതാകയായിരിക്കും.
കഴിഞ്ഞ ദിവസം തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മൊഹമ്മദ് ഫൈസല്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളില്‍ ടോയ്‌ലറ്റ് പേപ്പറിന് പാകിസ്ഥാന്റെ പതാകയോടെ ഉപമിച്ചിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തു വിട്ടു. മസൂദ് അസര്‍ പാകിസ്താന്‍ സൈനിക ആശുപത്രിയില്‍ വെച്ചാണ് പുല്‍വാമ ചാവേര്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിന്‍റെ തെളിവ് പുറത്തു വിട്ടത്.
ഇന്ത്യന്‍ സൈന്യത്തിനെ ആക്രമിക്കണമെന്ന് നിര്‍ദേശം നല്‍കുന്ന ശബ്ദ സന്ദേശമാണ് ഇന്ത്യ പുറത്തു വിട്ടത്. അതേസമയം ഇന്ത്യയുടെ ആക്രമണം ഭയന്ന് കാശ്മീര്‍ അതിര്‍ത്തിയിലുള്ള തീവ്രവാദ ക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിച്ചു തുടങ്ങി.
പുല്‍വാമ ആക്രമണത്തില്‍ ചൈന ഒഴികെ എല്ലാ രാഷ്ട്രങ്ങളും പാക്സ്ഥാനെതിരെ തിരിയുകയും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതുപോലെ കൃത്യമായ മറുപടി നല്‍കാന്‍ തക്ക അവസരം ഒരുക്കുകയാണ് സൈന്യം.
Leave a Reply
You must be logged in to post a comment.