പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. മുറീദ് അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിലെ ഖയാബാന്‍ ഇ ബുഖാരിയിലായിരുന്നു സംഭവം.

പാകിസ്താനിലെ ‘ബോല്‍ ന്യൂസ്’ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനാണ് മുറീദ് അബ്ബാസ്. വെടിവെപ്പില്‍ മുറീദിന്റെ സുഹൃത്തിനും പരിക്കേറ്റു. ആതിഫ് സമന്‍ എന്നയാളാണ് മുറീദിനു നേരെ വെടിയുതിര്‍ത്തത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെള്ള കാറില്‍ എത്തിയ അക്രമി മുറീദിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുറീദിന്റെ നെഞ്ചിലും അടിവയറിലും നിരവധി വെടിയുണ്ടകള്‍ തുളച്ചുകയറി.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. അക്രമിയെ പോലീസ് പിന്നീട് വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം അക്രമി നെഞ്ചില്‍ വെടിവെച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply