വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി പാകിസ്ഥാന്‍
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി പാകിസ്ഥാന്‍
പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ശനിയാഴ്ചയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
പല വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന് പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് മൊഹമ്മദ് ഫൈസല്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നായിരിക്കാം സൈബര്‍ ആക്രമണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു. വെബ്സൈറ്റ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ശ്രമം ആരംഭിച്ചതായി ഫൈസല്‍ പറഞ്ഞു.
എന്നാല്‍ പാക്സ്ഥാനില്‍ തടസ്സം കൂടാതെ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഓസ്ട്രേലിയ, സൗദി അറേബ്യ, ബ്രിട്ടൻ, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ഈ സൈറ്റ് സന്ദർശിക്കുന്നതിൽ ബുദ്ധിമുട്ട് അഭിമുഖീകരിച്ചിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
Leave a Reply
You must be logged in to post a comment.