പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം
പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം
പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പറിയിച്ച് പാകിസ്ഥാനില്‍നിന്നും യുവസമൂഹം. ഇന്ത്യക്കൊപ്പം നില്‍ക്കുന്നു, യുദ്ധം വേണ്ട, തീവ്രവാദം അവസാനിപ്പിക്കൂ, വെറുപ്പ് വിരുദ്ധ ചലഞ്ച്… എന്നിങ്ങനെ വ്യത്യസ്ത ഹാഷ്ടാഗുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടക്കുന്നത്.
പാകിസ്ഥാനിലെ യുവസമൂഹം തങ്ങള്‍ കാട്ടുന്ന പ്ലക്കാര്‍ഡുകളില്‍ രക്തം ആരുടേതായാലും ചിന്തരുതെന്നാണ് വ്യക്തമാക്കുന്നത്. ക്യാമ്പയിന് തുടക്കമിട്ടത് പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയാണ്. ‘ഞാന്‍ ഒരു പാകിസ്ഥാനി ആണ്.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു’ എന്നാണ് അവര്‍ തന്റെ പ്ലക്കാര്‍ഡില്‍ കുറിച്ചത്. ദേശീയതയ്ക്ക് വേണ്ടി മനുഷ്യത്വം പണയപ്പെടുത്തില്ലെന്ന് സെഹയര്‍ മിര്‍സ പറഞ്ഞു. തുടര്‍ന്ന് യുവസമൂഹവും ക്യാമ്പയിന്‍ ഏറ്റെടുത്തു. ഇതിന്റെ ലക്ഷ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകരുതെന്നതാണ്.
Leave a Reply
You must be logged in to post a comment.