പാലാ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

പാലാ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

പാലായില്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ഉച്ചയോടെ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളുമടക്കമുള്ള പോളിങ് സാമിഗ്രികളുടെ വിതരണം പൂര്‍ത്തിയായി. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണിവരെ 176 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് പോളിങിന് ഉപയോഗിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ഉണ്ട്. നാളെ രാവിലെ ആറ് മണിയോടെ മോക്ക് പോളിങ് നടക്കും. എഴ് മണിക്ക് വോട്ടിങ് ആരംഭിക്കും.

അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളാണ് ഇവിടെയുള്ളത്. ഈ ബൂത്തുകളില്‍ എല്ലാ നടപടി ക്രമീകരണങ്ങളും വീഡിയോ ചിത്രീകരണം നടത്തും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും വിന്യസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*