ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
പാലക്കാട്: ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചിറ്റൂർ സ്വദേശിയായ മാണിക്യൻ എന്നയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
ഇന്നു രാവിലെ ഏഴരയോടെ മാണിക്യൻ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്തെന്ന് വ്യക്തമല്ല.കൊഴിഞ്ഞമ്പാറയില്‍ പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്ന മാണിക്യനും കുടുംബവും ഒരു വര്‍ഷം മുന്‍പാണ് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. ഇവർക്ക് വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയായിരുന്നു.
Leave a Reply